Wednesday, January 30, 2019

തലശ്ശേരി - മൈസൂർ  റെയിൽവേ ലൈൻ 

വീണ്ടും പരിഗണിക്കുന്നു 

വർഷങ്ങളായി  ജനങ്ങളുടെ സ്വപ്നമായി അവശേഷിച്ച തലശ്ശേരി -മൈസൂർ റെയിൽവേ  ലൈൻ വീണ്ടും പരിഗണിക്കാൻ പോകുന്നു. ഏറ്റവും എളുപ്പത്തിൽ  മൈസൂരിൽ എത്തിപ്പെടാൻ കഴിയുന്ന  നിർദിഷ്ട റെയിൽവേ ലൈൻ ബ്രിട്ടീഷ്ഭരണ കാലത്തിൽ  തന്നെ പരിഗണിക്കപ്പെട്ടിരുന്നു. 207  കി. മി ദൂരമുള്ള   പാത  കർണാടകയിലെ  പരിസ്ഥിതിലോല പ്രദേശമായ ബന്ദിപ്പൂർ നഗർഹോള ദേശീയ ഉദ്യാനത്തിനരികിലൂടെ കടന്നുപോകുന്നത്  വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു .  കർണാടക  സർക്കാർ  പുതിയ റെയിൽവേ ലൈൻ നിർമാണത്തിന് അനുകൂല നിലപാട്  സ്വീകരിക്കാത്തതിനാലാണ് കഴിഞ്ഞ വര്ഷം വീണ്ടും തുടങ്ങിയ പുതിയ  പാതാ  സംരംഭം  നിലച്ചു പോയത്. കേരള റെയിൽ ഡെവലൊപ്മെന്റ് കോർപറേഷൻ    ലിമിറ്റഡ്   എന്ന സ്ഥാപനം     കേരള സർക്കാരും  കേന്ദ്ര  സർക്കാരും സഹകരിച്ചു കൊണ്ട് നടത്തിയ സർവ്വേ പ്രവർത്തനങ്ങളും തുടർ നടപടികളും  കർണാടക സർക്കാരിന്റെ  നിസ്സഹകരണം കാരണം   മുടങ്ങി കിടക്കുകയായിരുന്നു.  എന്നാൽ  11 .5  കി . മി . ദൈർഘ്യമുള്ള  ടൺൽ  നിർമിച്ചുകൊണ്ടു ബന്ദിപ്പൂർ നാഗര്ഹോള്ള വന മേഖല തീർത്തും സംരക്ഷിച്ചുകൊണ്ട് പുതിയ റെയിൽവേ ലൈൻ നിർമാണവുമായി സഹകരിക്കാമെന്ന  കർണാടക  സർക്കാർ   നിർദേശം സ്വാഗതാർഹമാണ്. ഇത്  ഉത്തര കേരളത്തിലെയും കർണാടകയുടെ  കൂർഗിലും വികസനത്തിന്  പുതിയ ദിശാബോധം  നൽകും. 
 
 
                 

No comments:

Post a Comment