Thursday, January 16, 2020

കൊച്ചിയിലെ ഒരു കൂട്ടം സംഗീത പ്രേമികൾ കഴിഞ്ഞ ദിവസം ഒത്തുകൂടി.മലയാളിയുടെ വാനമ്പാടി കെ.എസ്സ്.ചിത്ര യെ ആദരിക്കാൻ.നാൽപത് വർഷമായുള്ള സംഗീത സപര്യയെ ആദരിക്കാനായി നിരവധി പേരാണ് കൊച്ചി ഫൈനാർട്സ് ഹാളിൽ ഒത്തു ചേർന്നത്.















ഓർക്കിഡുകളുടെ നഗരമാണ് കൊച്ചി. എല്ലാ വീടുകളിലും, ഒട്ടുമിക്ക ഓഫീസുകളിലും ഓർക്കിഡുകൾ പൂത്തുലഞ്ഞു നിലക്കുന്നതു് കാണാം. മനോഹരമായ വിവിധയിനം പൂക്കൾ ആഴ്ചകളോളം നിലനിൽക്കും. അതു തന്നെയാണ് വിവിധ ഇനം ഓർക്കിഡ് സ്പീഷീസുകളെ പുഷ്പ സ്നേഹികൾ വളർത്തുന്നത്.








   നനുത്ത ടോപ്പിക്കൻ പ്രദേശങ്ങളിലാണ് ഇവ കൂടുതൽ വളരുന്നത്. മിക്ക ചെടികളും അന്തരീക്ഷത്തിൽ നിന്ന്  ഈർപം വലിച്ചെടുത്തു കൊണ്ടാണ് വളരുന്നത്. എന്നാൽ ചില ചെടികൾ മറ്റുള്ള ഫംഗസുകളിൽ ആശ്രയിച്ച് വളരുന്നതായി കാണാം.ഇന്ത്യയിൽ വടക്ക്  കിഴക്കൻ മേഖലയിൽ ഓർക്കി ഡുകളുടെ  സ്പീഷീസുകൾ നിരവധി ആണ്.









 ഇരുപതിനായിരത്തിലധികം വിഭിന്ന സ്പീഷീസുകൾ നിലവിലുണ്ട്.വീടുകളിൽ വളർത്താൻ യോജിച്ച രണ്ടു് ഡസനിലധികം സ്പീഷീസുകൾ കാണാം.












ബ്രാസ്സവോള, കാറ്റലേയ, സിംബിഡിയം, ഡെൻഡ്രോബിയം, മിൽടോണിയാ എന്നിവ പ്രധാനപ്പെട്ടവയാണ്.
കുറ്റിച്ചെടികളായും വള്ളികളായും ഇവ കാണപ്പെടുന്നു.


                           








 ലോകത്തിലെല്ലാ മേഖലയിലും കാണപ്പെടുന്ന  ഇവ പുഷ്പങ്ങളുടെ വൈവിദ്ധ്യത്താൽ ശ്രദ്ധിക്കപ്പെടുന്നു. ടോപ്പിക്കൽ മലനിരകളിലും നിത്യഹരിത മഴക്കാടുകളിലും കഴിഞ്ഞിരുന്ന ഈ പുഷ്പ റാണി  നഗരങ്ങളിലെ വിവിധ നേർസറികളിലെ പ്രേമഭാജനമായി കഴിഞ്ഞു.  കൊച്ചിയെന്ന അറബികടലിന്റെ റാണിയുടേയും കൂട്ടുകാരിയായി.