ആരോഗ്യമേഖലയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച കേന്ദ്ര സർക്കാർ
പദ്ധതിയാണ് അയുഷ്മാൻ ഭാരത് യോജന. ദേശീയ ആരോഗ്യ സുരക്ഷയും
വെൽനെസ്സ് കേന്ദ്രങ്ങളും ഏകോപിച്ചു നടപ്പാക്കുന്ന പദ്ധതിയാണിതു്.
അമ്പത് കോടി പാവപ്പെട്ട ബി.പി.എൽ കുടുംബങ്ങൾക് 5 ലക്ഷം രൂപ വരെ സൗജന്യ
ചികിത്സാ സൗകര്യം ലഭിക്കും. എംപാനൽ ചെയ്യപ്പെട്ട സ്വകാര്യ
ആശുപത്രികളിൽ നിന്നും സർകാർ ആശുപത്രികളിൽ നിന്നും രോഗികൾക്ക്
ചികിത്സ നേടാം.കൂടാതെ ഒന്നര ലക്ഷം വെൽനസ് സെൻററുകൾക്കായി
1200 കോടിരൂപ ചെലവഴിക്കും.നിലവിലുള്ള പബ്ലിക് ഹെൽത്ത് സെൻററുകൾ
വെൽനസ് സെൻററുകളാക്കി മാറ്റും. സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും
വൃദ്ധജനങ്ങൾക്കും ഇവിടെ പ്രത്യേക പരിഗണന ലഭിക്കുന്നതാണ്.
രാജ്യത്തെ നിലവിലുള്ള രാഷ്ട്രീയ സ്വാസ്ഥ്യ ഭീമാ യോജന (RSBY),
സി.ജി.എച്ച്.എസ്സ്, ഇ.എസ്സ്.ഐ, സീനിയർ സിറ്റിസൺ ഹെൽത് ഇൻഷൂറൻസ്
എന്നീ പദ്ധതികളെ ഇതിൽ ഉൾപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്
.ഇതിനകം ഒരു ലക്ഷത്തിൽ കുടുതൽ ആളുകൾ ഈ പദ്ധതി
പ്രയോജനപ്പെട്ടുത്തിയിട്ടുണ്ടു്. 2018ൽ തന്നെ 8,25,000 ഇ-കാർഡുകൾ
അംഗങ്ങളായവർക് നൽകി കഴിഞ്ഞു.
ഇ.എസ്സ്.ഐ പദ്ധതി 1952ൽ തൊഴിലാളികൾക് വേണ്ടി തുടങ്ങിയ
വ്യത്യസ്ഥമായ പദ്ധതിയാണ്. തൊഴിലാളിയും തൊഴിലുടമയും ചേർന്ന്
വിഹിതം അടക്കുന്നു. ഈയിടെ കേന്ദ്ര സർകാർ ഇ.എസ്സ്.ഐ പ്രതിമാസ
വിഹിതം 6.5 ശതമാനത്തിൽ നിന്ന് 4 ശതമാനമായി വെട്ടിക്കുറച്ചത്
തൊഴിലുടമകൾക് കോടികളുടെ ലാഭം ഉണ്ടാക്കുന്നതിനാണെന്ന്
ആക്ഷേപമുണ്ടു്.
രാജീവ് ഗാന്ധി ശ്രമിക് കല്യാൺ യോജന
(RGSKY)
ഏപ്രിൽ 2005 ൽ നടപ്പാക്കിയ ഇ.എസ്സ്.ഐ പദ്ധതിയാണിത്. രണ്ടു വർഷത്തിൽ
കൂടുതൽ കാലം ഇൻഷ്യൂർ ചെയ്ത തൊഴിലാളികൾക് ഫാക്ടറി
അടച്ചു പൂട്ടുകയോ, റിട്രൻജ്മെൻറ്, സ്ഥിരമായി തൊഴിൽ ചെയ്യാൻ
കഴിയാതെ ഇൻവാലിഡ് ആവുകയോ ചെയ്താൽ നിശ്ചിത വേതനം
മാസം തോറും രണ്ടു് വർഷത്തേക്ക് നൽകുന്ന പദ്ധതിയാണിത്.ഈ കാലത്ത്
മെഡിക്കൽ പരിരക്ഷയും മറ്റൊരു തൊഴിലിനായി സ്കിൽ
അപ്ഗ്രേഡിനായി പരിശീലനവും ലഭിക്കും. 2016ൽ പരിഷ്കരിച്ച
ഈ പദ്ധതി നിരവധി കുടുംബങ്ങൾ പ്രയോജനപ്പെടുത്തി.2007-18 ൽ
591 തൊഴിലാളികൾക്ക് 4.26 കോടി രൂപ തൊഴിലില്ലായ്മ വേതനമായി നൽകി.
3.43 കോടി കുടുംബങ്ങൾക് മെഡിക്കൽ സേവനളും ലഭിച്ചിട്ടുണ്ട്
.മെഡിക്കൽ, മെറേറ്റർണിറ്റി, സിക്നസ് ,ഡിസേബിൾ, ഫൂണറൽ
എന്നീ ബെനിഫിററുകൾ ആകർഷകമായ പദ്ധതികളാണ്
. 23,480 കോടി രൂപ ഇ .എസ്സ്.ഐ.സിക്ക് വരുമാനമായി ലഭിച്ചു
. ഇതിൽ 20,077 കോടി ഇ.എസ്സ്.ഐ വിഹിതമായി ലഭിച്ചതാണ്
. 7513 കോടി രൂപയുടെ വിവിധ ആനുകൂല്യങ്ങളായി തൊഴിലാളികൾക്ക്
നല്കിയിട്ടുണ്ടു്. അതു കൊണ്ടാണ് ഇ.എസ്സ്.ഐ പദ്ധതികൾ വളരെ
തൊഴിലാളി സൗഹൃദമായി മാറിയത്.മറ്റൊരു പദ്ധതിയും
ഇതിന് പകരമാവുകയില്ല.
ചിസ്
(CHIS)
കേന്ദ്ര പദ്ധതിയായ RSBY വഴി ബി.പി.എൽ കുടുംബങ്ങൾക്ക് നൽകി വരുന്ന
ഇൻഷൂറൻസ് പരിരക്ഷ മററ് പാവപ്പെട്ട കുടുംബങ്ങൾക്ക് കൂടി നൽകുന്ന
കേരള സർക്കാർ പദ്ധതിയാണ് ചിസ്. ബി.പി.എൽ കടുബങ്ങൾക്
30 രൂപ അംഗത്വ ഫീസായി ഒറ്റ പ്രാവശ്യവും മററുള്ളവർക്
പ്രീമിയവും അടക്കണം. മുപ്പതിനായിരം രൂപ പരിധിയിൽ
ചികിത്സാ ചിലവുകൾ നൽകുന്ന പദ്ധതി നിരവധി പാവപ്പെട്ട
കുടുംബങ്ങൾക്,
സഹായകരമാണ്. സീനിയർ സിറ്റിസൺകാർക്കും പദ്ധതിയിൽ
ചികിത്സ ലഭിക്കും. ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മറ്റികൾ
കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനാൽ സർകാർ ആശുപത്രികൾ
രോഗികൾക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നു.
ഇ.എസ്സ്.ഐ ആശുപത്രികളിൽ നിരവധി പോരായ്മകൾ കാണാം
.പക്ഷെ പദ്ധതി വളരെ വേറിട്ടു നിൽക്കുന്നു.